പൂജാ സാധനങ്ങൾക്കൊപ്പം MDMA വിൽപ്പനയും : ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട : പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി. നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പൊലീസ് പിടിയിൽ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് . പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ഡ്രൈവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 197 പേര്‍ അറസ്റ്റിലായി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2370 പേരെയാണ് പരിശോധനയ്‌ക്ക് വിധേവിവിധ നിരോധിത മയക്കുമരുന്നുകള്‍ കൈവശം വെച്ചതിന് 190 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 197 പേരില്‍ നിന്നായി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (21.53 ഗ്രാം), കഞ്ചാവ് (486.84 ഗ്രാം), കഞ്ചാവ് ബീഡി (136 എണ്ണം) എന്നിവയാണ് പിടിച്ചത്.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.