ഡോ.മന്മോഹൻസിംഗിന് ആദരവ് അർപ്പിച്ച് പ്രമുഖർ
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തിൽ രാജ്യത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആദരാഞ്ജലികൾ അദ്ദേഹത്തിന് അർപ്പിക്കുന്നതിനായി ഇന്ന് മന്ത്രിസഭായോഗം ചേരും . പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ഡോ. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
പ്രമുഖർ പ്രതികരിക്കുന്നു….
രാഷ്ട്ര പതി ദ്രൗപതി മുർമു
“രാഷ്‌ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സേവനത്തിനും കളങ്കമില്ലാത്ത രാഷ്‌ട്രീയ ജീവിതത്തിനും അങ്ങേയറ്റത്തെ വിനയത്തിനും അദ്ദേഹം എന്നും ഓർമിക്കപ്പെടും . ‘അദ്ദേഹത്തിൻ്റെ വേർപാട് നമുക്കെല്ലാവർക്കും തീരാനഷ്‌ടമാണ്. കുടുംബത്തിനോടും സുഹൃത്തുക്കളോടും ഞാനെൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.’
പ്രധാനമന്ത്രി നരേന്ദ്ര മോദി
‘ഇന്ത്യയുടെ ഏറ്റവും വിശിഷ്‌ട നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിങ് ജിയുടെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു. എളിമത്വത്തിൽ നിന്ന് ഉയർന്നുവന്ന അദ്ദേഹം എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായി ഉയർന്നു. ധനമന്ത്രി ഉൾപ്പെടെ വിവിധ സർക്കാർ പദവികളിലും അദ്ദേഹം സേവനമനുഷ്‌ഠിച്ചു, വർഷങ്ങളായി നമ്മുടെ സാമ്പത്തിക നയത്തിൽ ശക്തമായ മുദ്ര പതിപ്പിച്ചു. പാർലമെൻ്റിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളും ഉൾക്കാഴ്‌ചയുള്ളതായിരുന്നു. നമ്മുടെ പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം വിപുലമായ ശ്രമങ്ങൾ നടത്തി.’
കേരള മുഖ്യമന്ത്രി പിണറായി വിജയൻ
“ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിംഗ് . തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു.മൻമോഹൻ സിംഗ്ന്‍റെ നേതൃത്വത്തിൽ നടപ്പാക്കിയ നവ ഉദാരവത്‌കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചുവാർത്തു.ആ പരിഷ്‌കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യ മര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിംഗ് നുണ്ടായിരുന്നു.”
രാഹുൽ ഗാന്ധി
‘മൻമോഹൻ സിംഗ് ജി ഇന്ത്യയെ നയിച്ചത് അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ അനുശോചനം രേഖപ്പടുത്തുകയാണ്. എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയെയും നഷ്‌ടപ്പെട്ടു. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കുന്നതായിരിക്കും.’
കെസി വേണുഗോപാൽ
“‘ഒരു അതികായന്‍റെ വിയോഗത്തിൽ രാജ്യം വിലപിക്കുന്നു. അർവ്വാചീനനായ മഹാനും സ്വാതന്ത്ര്യാനന്തര നായകനുമായിരുന്നു അദ്ദേഹം. മൻമോഹൻ ജിയുടെ വിയോഗത്തിൽ നാം അനുഭവിക്കുന്ന വേദനയും സങ്കടവും വാക്കുകളില്‍ വിവരിക്കാനാവുന്നതല്ല. ധനമന്ത്രിയെന്ന നിലയിൽ, അദ്ദേഹം ഇന്ത്യയുടെ സാമ്പത്തിക വിധി തിരുത്തിയെഴുതുകയും വളർച്ചയുടെയും സമൃദ്ധിയുടെയും യുഗം സൃഷ്‌ടിക്കുകയും ചെയ്‌തു. അദ്ദേഹത്തിൻ്റെ സംഭാവനകൾ നമ്മുടെ ചരിത്രപുസ്‌തകങ്ങളിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടും”
ശശിതരൂർ
“ചരിത്രത്തിന് മുമ്പേ നടന്നയാളാണ് മൻമോഹൻ സിംഗ്. സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും സാമ്പത്തിക വളർച്ചയുടെ സദ്‌ഫലങ്ങൾ എത്തിക്കുവാൻ മൻമോഹൻ സിംഗ്ന്‍റെ ഭരണിത്തിന് സാധിച്ചു.
സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ അങ്ങയെ ആരാധനയോടെ കണ്ടു. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ അങ്ങയോട് അന്നത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. ലോകം സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നു.”
മൻമോഹൻ സിംഗ്ന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്ക . ഉഭയകക്ഷി പങ്കാളിത്തത്തിലെ ഏറ്റവും മികച്ച ചാമ്പ്യന്മാരിൽ ഒരാളാണ് മൻമോഹൻ സിംഗ്എന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വിശേഷിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നേടിയ പല നേട്ടങ്ങള്‍ക്കും അടിത്തറയിട്ടത് മന്‍മോഹന്‍ ആണെന്നും ബ്ലിങ്കൻ പറഞ്ഞു. യുഎസ് – ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ മൻമോഹൻ സിംഗ് കാണിച്ച നേതൃത്വത്തെപ്പറ്റിയും ബ്ലിങ്കൻ സൂചിപ്പിച്ചു.
മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്‍റ് അതുൽ കേശപ് പറഞ്ഞു.
മൻമോഹൻ സിംഗ്ന്‍റെ ദർശനങ്ങളും പാഠങ്ങളും നേതൃത്വവും ഭാവി തലമുറയ്ക്ക് പാഠമാകുമെന്ന് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്‌ണർഷിപ്പ് ഫോറം (യുഎസ്ഐഎസ്‌പിഎഫ്) ബോർഡ് ചൂണ്ടിക്കാട്ടി. പണ്ഡിതനും രാഷ്‌ട്ര തന്ത്രജ്ഞനും ആദരണീയനായ നേതാവും എന്നും ഓര്‍മിക്കപ്പെടും. രാഷ്‌ട്രത്തെ സേവിക്കുന്നതിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഒരു ബില്യണിലധികം ഇന്ത്യക്കാരുടെ ജീവിതത്തെ മന്‍മോഹന്‍ സമ്പന്നമാക്കുകയും ചെയ്‌തെന്നും യുഎസ്ഐഎസ്‌പിഎഫ് പറഞ്ഞു.
മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറും മൻമോഹൻ സിംഗ് ന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. തന്‍റെ മുൻ സഹപ്രവർത്തകന്‍റെ മരണവാർത്ത അറിഞ്ഞതിൽ ദുഃഖമുണ്ട്. അസാധാരണമായ ബുദ്ധിശക്തിയും സമഗ്രതയും ജ്ഞാനവുമുള്ള വ്യക്തിയായിരുന്നു