താനൂരിൽ നിന്നും നാടുവിട്ട വിദ്യാർത്ഥിനികൾ മുംബൈയിൽ

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മുംബൈ ഫോർട്ടിലെ ഒരു ഹെയർ കട്ടിങ് സലൂണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. സലൂണിലെ ജീവനക്കാരിയാണ് ദൃശ്യങ്ങൾ പകർത്തിയത്.
ദേവദാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെമുതൽ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്തിയിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് താനൂര്‍ എസ്എച്ച്ഒ ജോണി ജെ മറ്റം
മഞ്ചേരി സ്വദേശിയായ ഒരു റഹിം അസ്ലാം എന്ന യുവാവിനോടോപ്പമാണ് ഇവർ മുംബയിലെത്തിയത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഇയാൾ നാട്ടിൽ ഒരു തുണിക്കടയിലെ തൊഴിലാളിയാണ്. പെൺകുട്ടികളുമായി സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെടുന്നത്.
ഇന്നലെ കൊഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഇദ്ദേഹവും പെൺക്കുട്ടികളുമായി ട്രെയിൻ യാത്രയിൽ അനുഗമിച്ചിരുന്നു.
റഹീം അസ്ലമുമായി ബന്ധപെട്ടപ്പോൾ ഇവർ മൂവരും ഇന്ന് 03.30ന് പൻവേലിൽ ഇറങ്ങിയ ശേഷം ലോക്കൽ ട്രെയിനിൽ കയറി CSMT യിൽ എത്തിയതായും അതിന് ശേഷം അവർ വഴി പിരിഞ്ഞെന്നുമാണ് പറയുന്നത് .താനൂർ പോലീസും നാട്ടിലെ തൊഴിലുടമയും ഇദ്ദേഹവുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ നാട്ടിലേക്ക് തിരികെ പോകുവാൻ ഒരുങ്ങുകയാണന്നാണ് പറയുന്നത്.എന്നാൽ പെൺകുട്ടികൾ ഇയാളോടൊപ്പം തിരിച്ചുപോകാൻ തയ്യാറായില്ല എന്നും പറയുന്നുണ്ട്.താനൂർ പോലീസ് മുംബൈ പോലീസുമായി ബന്ധപ്പെട്ടതിനു ശേഷം ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് .കൂടെ മലയാളികളും.
മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ മുംബൈ ഫോർട്ടിലെ ഒരു ഹെയർ കട്ടിങ് സലൂണിൽ കണ്ടെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. ദേവദാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് ഇന്നലെമുതൽ കാണാതായത്. പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ പക്ഷേ സ്‌കൂളിലെത്തിയിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.