കങ്കണയുടെ ‘എമർജൻസി’: പാനൽ ആവശ്യപ്പെട്ടത് നിർമ്മാതാക്കൾ അംഗീകരിച്ചതായി സെൻസർ ബോർഡ്
മുംബൈ: ബോർഡ് ആവശ്യപ്പെട്ടതുപ്രകാരമുള്ള മാറ്റങ്ങൾ കങ്കണ റാവത്തിൻ്റെ ‘Emergency’ (അടിയന്തരാവസ്ഥ)യുടെ നിർമ്മാതാക്കൾ (മണികർണിക ഫിലിംസ് )അംഗീകരിച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) ഇന്ന് (തിങ്കളാഴ്ച )ബോംബെ ഹൈക്കോടതിയെ അറിയിച്ചു.സിബിഎഫ്‌സി “നിയമവിരുദ്ധമായും” “സ്വേച്ഛാധിഷ്ഠിതമായും” സിനിമയുടെ സർട്ടിഫിക്കേഷൻ തടഞ്ഞുവയ്ക്കുന്നുവെന്ന് ആരോപിച്ച് സഹനിർമ്മാതാവായ സീ എൻ്റർടെയ്ൻമെൻ്റ് നൽകിയ ഹർജി ജസ്റ്റിസുമാരായ ബി പി കൊളബാവല്ല, ഫിർദോഷ് പി പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്ന ബിജെപി എംപി കങ്കണ റാവത്താണ് സിനിമയുടെ സംവിധാനവും സഹനിർമ്മാണവും.
ചില സിക്ക് സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് സെൻസർബോർഡ് സിനിമ തടഞ്ഞു വെച്ചത്.
ഒക്ടോബർ 5 ന് നടക്കാനിരിക്കുന്ന ഹരിയാന തെരഞ്ഞെടുപ്പാണ് സർട്ടിഫിക്കേഷൻ വൈകുന്നതെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ സിനിമ പ്രദർശിപ്പിക്കാതിരിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഹരജിക്കാർ ആരോപിച്ചിരുന്നു.
ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളായ റണാവത്തിൻ്റെ മണികർണിക ഫിലിംസ് സിബിഎഫ്‌സിയുമായി ചർച്ച നടത്തിയെന്നും ചിത്രത്തിലെ മാറ്റങ്ങളും വെട്ടിക്കുറയ്ക്കലുകളും അവർ അംഗീകരിച്ചതായി ഹരജിക്കാരനെ അറിയിച്ചതായും സീ എൻ്റർടൈൻമെൻ്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശരൺ ജഗ്തിയാനി ബെഞ്ചിനെ അറിയിച്ചു.
മണികർണിക ഫിലിംസും സിബിഎഫ്‌സിയും തമ്മിലുള്ള ആശയവിനിമയത്തിൻ്റെ ഒരു പകർപ്പ് സീ എൻ്റർടെയ്ൻമെൻ്റുമായി പങ്കുവെക്കാൻ സിബിഎഫ്‌സിഅഭിഭാഷകൻ അഭിനവ് ചന്ദ്ര ചൂഡിനോട് ആവശ്യപ്പെട്ട കോടതി അതേക്കുറിച്ച് കക്ഷിയിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ജഗ്തിയാനിയോട് ആവശ്യപ്പെടുകയും തുടർ വാദം ഒക്ടോബർ 3 വ്യാഴാഴ്ചത്തേക്ക് മാറ്റി .
13 മാറ്റങ്ങളിൽ, രണ്ട് ഉന്നത രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ നിന്ന് ‘സന്ത്’, ‘ഭിന്ദ്രൻവാലെ’ എന്നീ വാക്കുകൾ നീക്കം ചെയ്യൽ, ഭിന്ദ്രൻവാലയെ പുകഴ്ത്തുന്ന വാചകം നീക്കം ചെയ്യൽ, സിക്കുകാരല്ലാത്തവരുടെ ചില ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യൽ എന്നിവയടക്കം ആറെണ്ണം ചേർക്കാനും നാലെണ്ണം ഒഴിവാക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. സിഖുകാരല്ലാത്തവരുടെ ഖാലിസ്ഥാനെ പരാമർശിക്കുന്ന ഒരു ഡയലോഗ് ഒഴിവാക്കാനും സിഖുകാരെ ചിത്രീകരിക്കുന്ന ചില രംഗങ്ങൾ കുറയ്ക്കാനും നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
13 മാറ്റങ്ങളിൽ, രണ്ട് ഉന്നത രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ നിന്ന് ‘സന്ത്’, ‘ഭിന്ദ്രൻവാലെ’ എന്നീ വാക്കുകൾ നീക്കം ചെയ്യൽ, ഭിന്ദ്രൻവാലയെ പുകഴ്ത്തുന്ന വാചകം നീക്കം ചെയ്യൽ, സിക്കുകാരല്ലാത്തവരുടെ ചില ദൃശ്യങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യൽ എന്നിവയടക്കം ആറെണ്ണം ചേർക്കാനും നാലെണ്ണം ഒഴിവാക്കാനും കമ്മിറ്റി ശുപാർശ ചെയ്തു. സിഖുകാരല്ലാത്തവരുടെ ഖാലിസ്ഥാനെ പരാമർശിക്കുന്ന ഒരു ഡയലോഗ് ഒഴിവാക്കാനും സിഖുകാരെ ചിത്രീകരിക്കുന്ന ചില രംഗങ്ങൾ കുറയ്ക്കാനും നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. രംഗങ്ങളിലും സംഭാഷണങ്ങളിലും മൂന്ന് മാറ്റങ്ങൾ വരുത്താനും നിർമ്മാതാക്കളോട് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിയന്തരാവസ്ഥ പ്രമേയമാക്കി ഒരുക്കിയ സിനിമ സെപ്റ്റംബർ 6ന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ സിഖ് സംഘടനകൾ സെൻസർ ബോർഡിനെ സമീപിക്കുകയും മധ്യപ്രദേശ് ഹൈക്കോടതിയിൽ കേസ് നൽകുകയും ചെയ്‌തതോടെയാണ് പ്രദർശനം തടയേണ്ട അവസ്ഥ വന്നത്. സിനിമയിൽ സഞ്ജയ് ഗാന്ധിയായി അഭിനയിക്കുന്നത് മലയാളിയായ വിശാഖ് നായർ( ആനന്ദം ,ചങ്ക്‌സ് ,പുത്തൻ പണം ) ആണ്. അനുപം ഖേർ ജയപ്രകാശ് നാരായണനായും ശ്രെയസ് തൽപ്പടെ വാജ്‌പേയ് ആയും അഭിനയിക്കുന്നു.സതീഷ് കൗശിക് ആണ് ജഗജീവൻ റാം .