എംബസി രക്തദാന ക്യാമ്പയിൻ; ആയിരത്തിലധികം പേർ പങ്കാളികളായി
മസ്കത്ത് : ആരോഗ്യ മന്ത്രാ ലയവുമായി സഹകിരച്ച് മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാ മ്പയിന് സമാപനം. റമസാ നിൽ എംബസി സംഘടി പ്പിച്ചുവരാറുള്ള ക്യാമ്പയിൻ ഈ വർഷം വിശാലമായാണ് നടന്നത്. ആയിരത്തിൽ പരം ആളുകൾ രക്ത ദാനത്തിന് എത്തിയതായും 800 യൂനി റ്റോളം രക്തം ശേഖരിച്ചതാ യും അധികൃതർ അറിയിച്ചു. മാർച്ച് 29ന് ആരംഭിച്ച ക്യാ മ്പയിൻ ഏപ്രിൽ ആറ് വരെ തുടർന്നു.
എംബസി ഓഡി റ്റോറിയത്തിൽ സജ്ജീകരി ച്ച രക്തദാന യൂനിറ്റിൽ ഒരേ സമയം നിരവധി പേർക്ക് രക്തദാനം ചെയ്യാൻ സൗക ര്യമൊരുക്കിയിരുന്നു. ബ്ലഡ് ബേങ്കിലും രക്തദാനത്തിന് സൗകര്യമൊരുക്കിയിരുന്നു. രക്തം ദാനം ചെയ്യൂ, ജീവൻ സംരക്ഷിക്കൂ എന്ന സന്ദേശ ത്തിലായിരുന്നു ബ്ലഡ് ഡൊ ണേഷൻ ഡ്രൈവ്. രക്തദാ നം വലിയ സാമൂഹിക സേ വനമായാണ് പരിഗണിക്ക പ്പെടുന്നതെന്നും ആളുകളു ടെ ജീവൻ രക്ഷിക്കുന്നതിൽ നേരിട്ട് പങ്കാളികളാവുകയാ ണ് ഇതുവഴി ചെയ്യുന്നതെ ന്നും അംബാസഡർ അമിത്
നാരംഗ് പറഞ്ഞു.