പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ ആന കിടപ്പിലായി
പാലക്കാട്: മലമ്പുഴയിൽ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ പരിക്കേറ്റ ആനയുടെ നില ഗുരുതരം. ആന രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു.ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതായി സംശയമുണ്ടെന്നു അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നും കാണാനില്ല.നടക്കാൻ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു.