ഉത്സവത്തിന് കൊണ്ടുവന്ന ആനയിടഞ്ഞു; വാഹനങ്ങൾ തകർത്തു

0

എറണാകുളം :ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തുവെച്ചു ഉത്സവ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനഇടഞ്ഞു.. ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ആറാട്ട് എഴുന്നള്ളിപ്പിനായി തയാറെടുക്കുന്നതിന് മുമ്പ് കുളിപ്പിക്കുന്നതിനായി സമീപത്തെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിച്ചപ്പോഴാണ് ആന ഇടഞ്ഞത്.
ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് ആന ഇടിച്ച്‌ തകർത്തത്.

കൂടുതൽ എലിഫന്റ് സ്‌ക്വാഡിനോട് സ്ഥലത്തേക്കെത്താൻ നിർദേശം നൽകി. തോപ്പുംപടിയിൽ നിന്ന് ഇടക്കൊച്ചിയിലേക്ക് വരുന്ന ഭാഗത്തേക്കും ഇടക്കൊച്ചി ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആനയെ തളക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവ ആന തകർത്തു. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാ​ഗവും തകർത്തിട്ടുണ്ട്.ആൾക്കൂട്ടം ഒഴിഞ്ഞുപോകണമെന്ന് പൊലീസ് നിർദേശം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *