എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു : രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്
കോഴിക്കോട് :കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. പരിഭ്രാന്തരായി ആളുകൾ ചിതറിഓടുന്നതിനിടയിൽ വീണ് രണ്ടു സ്ത്രീകൾ മരണപ്പെട്ടു . മുപ്പതോളം പേർക്ക് പരിക്കേറ്റു .ഇതിൽ 12 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. കുറവങ്ങാട് സ്വദേശികളായ 85 വയസ്സുകാരികളായ ലീല ,അമ്മുകുട്ടി എന്നിവരാണ് മരിച്ചത്
വെടിക്കെട്ട് ആരംഭിച്ചതിന് ശേഷം പടക്കംപൊട്ടിയ ഉഗ്രശബ്ദത്തിനിടയിലാണ് രണ്ടാനകൾ ഇടഞ്ഞത് എന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു.ഒരാന മറ്റൊരാനയെ പിറകിൽ നിന്നും കുത്തിയതിന് ശേഷം വിരണ്ടോടുകയാണ്