പനത്തടി മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്
പനത്തടി : പനത്തടി പഞ്ചായത്തിൽ മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടി.ജെ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ ചെന്നപ്പോഴാണ് അക്രമണമുണ്ടായത് തുമ്പിക്കൈ കൊണ്ട് കാട്ടാന യുവാവിനെ ചുഴറ്റി എറിയുകയായിരുന്നു
പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.