കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൾ.ഫാമിൽ ആറാം ബ്ലോക്കിൽ കാട്ടാനകളെ തുരത്തുന്നതിനിടെ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. പിടിയാനയും കുട്ടിയുമാണ് വനംവകുപ്പിന്‍റെ ജീപ്പിന് നേരെ തിരിഞ്ഞത്. ജീപ്പിലുണ്ടായിരുന്നവർ ഒച്ചവെച്ചതോടെ കാട്ടാനകൾ പിന്തിരിഞ്ഞോടി.