കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടും
തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ നിരക്ക് വർധിപ്പിക്കുമെന്ന് വൈദ്ധ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. യൂണിറ്റിന് 10 പൈസ മുതൽ 20പൈസ വരെ വർദ്ദിപ്പിക്കാനാണ് ധാരണ .
ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായെന്നും നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതായും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് കെഎസ്ഇബിക്ക് നല്‍കിയാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. സമ്മര്‍ താരിഫ് കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. വേനല്‍കാലത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മര്‍ താരിഫ് പരിഗണിക്കുന്നത്. സര്‍ക്കാരുമായും ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും.
ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാൻ സാധിക്കും.