കാത്തിരിപ്പിന് വിരാമം; ഒടുവില്‍ വൈദ്യുതി, അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി

പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി ഇനി യാഥാർഥ്യം. 6.2 കോടി രൂപ മുടക്കിയാണ് ഉരുമക്കളുടെ വൈദ്യുതി എന്ന സ്വപ്നപദ്ധതി നടപ്പാക്കിയത്.മൊത്തം 92 വീടുകളിലാണ് വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുണ്ട്. തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെആനവായ്, കടുകുമണ്ണ എന്നീ ഊരുകളിലാണ് വൈദ്യുതി എത്തിയത്.
സോളാര്‍ ലൈറ്റിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി ഊരുകള്‍ക്ക് ഇത് വലിയ ആശ്വാസമാണുണ്ടക്കുന്നത്. ഊരിലെ കുട്ടികൾക്ക് ഇനി വൈദ്യുതി വിളക്ക് വെട്ടത്തിലിരുന്ന് പഠിക്കാം.ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്ററോളം മണ്ണിനടിയില്‍ കൂടി കേബിളിട്ടാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാലു ട്രാന്‍സ്‌ഫോര്‍മറുകള്‍, 8547 മീറ്റര്‍ ലോ ടെന്‍ഷന്‍ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്.