മുന്നറിയിപ്പ് ഇല്ലാതെ കെഎസ്ഇബിയുടെ വൈദ്യുതി വിച്ഛേദം; കർഷകന്റെ 1500 ഓളം കോഴികൾ ചത്തൊടുങ്ങി

0

മലപ്പുറം: വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി ഫാമിലെ കോഴികളാണ് ചത്തൊടുങ്ങിത്. അറ്റകുറ്റ പണികൽക്കായാണ് ഇന്നലെ അഞ്ചു മണിക്കൂറാണ് വൈദ്യുതി ഓഫ് ആക്കിയത്. 11,500 ഓളം കോഴികളെ വളർത്തുന്ന അബ്ദുല്ലയുടെ ഫാമിലെ 1500 കോഴികളാണ് ചത്തൊടുങ്ങിയത്.

മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതോടെ വന്ന കനത്ത ചൂടിന് ഒപ്പം വെള്ളം എത്തിക്കാൻ കഴിയാത്തതുമാണ് കോഴികൾ ചവാനുള്ള കാരണം.മൂന്നര ലക്ഷം രൂപയുടെ നഷ്ടമാനുണ്ടായതെന്ന് കർഷകൻ അബ്ദുള്ള പറയുന്നു. നേരത്തെ വൈദ്യുതി വിച്ഛേദിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിക്കാറുണ്ടായിരുന്നു. ഇതിന് പകരം സംവിധാനം ഒരുക്കാനും കഴിഞ്ഞിരുന്നു.ഇത്തവണ അതുണ്ടായില്ല. ഭാഗീകമായി മാത്രം വൈദ്യുതി വിച്ഛേദിച്ചതിനാൽ ആണ് മുന്നറിയിപ്പ് നൽകാതിരുന്നത് എന്നാണ് കെഎസ്ഇബിയുടെ വിശതീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *