വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു,

0
samakalikamalayalam 2025 07 20 00wdwk3s bike

തിരുവനന്തപുരം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് അപകടം. പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കനത്തമഴയില്‍ മരക്കൊമ്പ് ഇടിഞ്ഞുവീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡില്‍ വീണ ലൈനുകളിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കയറുകയിരുന്നു.

കൊല്ലം സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 

രാത്രി വൈകി കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ ആണ് അപകടത്തിന് ഇരയായത്. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പൊട്ടിവീണ ഇലക്ട്രിക് കമ്പിയിലേക്ക് ബൈക്ക് കയറിയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *