റെക്കോഡുകൾ മറികടന്ന് വൈദ്യുതി ഉപഭോഗം
തിരുവനന്തപുരം: അന്തരീക്ഷ താപനില ക്രമാതീതമായി വർധിച്ച പശ്ചാത്തലത്തിൽ റെക്കോഡുകൾ മറികടന്ന് വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം പീക്ക് ടൈമിലെ ആവശ്യകത 5,150 മെഗാവാട്ടിലെത്തി. സർവകാല റെക്കോഡാണിത്. കഴിഞ്ഞ ദിവസങ്ങളിലെ മൊത്തം ഉപഭോഗവും ശരാശരി 100 ദശലക്ഷം യൂണിറ്റ് കടന്നു. എയർ കണ്ടീഷണർ, കൂളർ, ഫാൻ ഉപയോഗം കൂടുന്നതാണ് ഇതിനുള്ള കാരണം. ജനങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർഥിച്ചിട്ടുണ്ട്.