ഇലക്ട്രൽ ബോണ്ട് കേസ്; വിറ്റത് 22,217 കട പത്രങ്ങൾ; എസ് ബി ഐ സുപ്രീംകോടതിയിൽ

0

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. 22,217 കടപ്പത്രങ്ങൾ വിറ്റെന്നും ഇതിൽ 22,030 എണ്ണം രാഷ്‌ട്രീയപാർട്ടികൾ ഉപയോഗിച്ചെന്നും എസ്ബിഐ സുപ്രീംകോടതിയെ അറിയിച്ചു. വിവരങ്ങൾ പെൻഡ്രൈവിൽ പിഡിഎഫ് ഫയലുകൾ ആക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എസ് ബി ഐ കൈമാറിയത്.

പെൻഡ്രൈവിൽ ആക്കി സമർപ്പിച്ച രണ്ട് പിഡിഎഫ് ഫയലുകൾക്ക് പാസ്സ്‌വേർഡ് നൽകിയിട്ടുണ്ട് എന്നും എസ് ബി ഐ അറിയിച്ചു. പെൻഡ്രൈവിൽ 2019 ഏപ്രിൽ മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള വിവരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിവരങ്ങൾ പരിശോധിക്കുവാൻ പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറിന്റെ ജമ്മു കാശ്മീർ സന്ദർശനം പൂർത്തിയായശേഷം പരിശോധന നടത്തും. കഴിഞ്ഞദിവസം വൈകുന്നേരമാണ് ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ എസ് ബി ഐ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. മാർച്ച് 15ന് ഈ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ഓരോ പാർട്ടിക്കും ആരുടെയെല്ലാം പണം ലഭിച്ചു എന്ന വിവരം എസ്ബിഐ ക്രോഡീകരിച്ച് നൽകിയിട്ടില്ല. വിവരങ്ങൾ ക്രോഡീകരിച്ച് നൽകുന്നതിനായി ജൂൺ 30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് എസ്ബിഐ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *