കേരളത്തിൽ ജയിക്കില്ല.കേന്ദ്രത്തിൽ എൻ.ഡി.എ. ഭരണത്തുടർച്ച.

0

ന്യൂ ഡൽഹി: ഇപ്പോഴുത്തെ സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ എന്‍.ഡി.എ. സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ പ്രവചനം. സഖ്യം 335 സീറ്റുനേടുമെന്നും ബി.ജെ.പി. ഒറ്റയ്ക്ക് 304 സീറ്റ് തികയ്ക്കുമെന്നുമാണ് സര്‍വേ പറയുന്നത്. കേവലഭൂരിപക്ഷത്തിനുവേണ്ടത് 272 സീറ്റാണ്. ഇന്ത്യ പ്രതിപക്ഷസഖ്യം 166 സീറ്റ് നേടിയേക്കുമെന്നും മറ്റുപാര്‍ട്ടികള്‍ 42 സീറ്റ് പിടിക്കുമെന്നും സർവേ പ്രവചിക്കുന്നു. 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദങ്ങള്‍ക്കിടെയാണ് സര്‍വേഫലം പുറത്തുവന്നത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേയുടെ ഫലമാണ് പുറത്തുവന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *