പ്രീയങ്കയും രാഹുലും നാളെ വയനാട്ടിൽ
വയനാട്: ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകും. അഞ്ച് ദിവസം മണ്ഡലത്തിലുണ്ടാകും. മണ്ഡലത്തിൽ വിവിധ കോർണർ യോഗങ്ങളിലാണ് നേതാക്കൾ സംബന്ധിക്കുന്നത്.
ഇന്ന് ഇരുളത്ത് കെപിസിസി മുൻ പ്രസിഡണ്ട് കെ മുരളീധരൻ പ്രചാരണത്തിന് എത്തുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് വയനാട്ടിൽ പ്രചാരണം നടത്തും. എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഏറനാട് മണ്ഡലത്തിലാണ് ഇന്ന് വോട്ടർമാരെ കാണാനിറങ്ങുന്നത്. നാളെ മുതൽ വാഹനത്തിലുള്ള പര്യടനം തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആറിന് കൽപറ്റയിലും മുക്കത്തും ഏറനാട്ടും പ്രചാരണത്തിനെത്തും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഇന്ന് മണ്ഡലത്തിൽ ഉണ്ട്. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖർ തുടങ്ങിയ നേതാക്കളും പ്രചാരണത്തിന് എത്തും. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. ബിജെപി സ്ഥാനാർഥി സുൽത്താൻബത്തേരി മണ്ഡലത്തിലും പ്രചാരണം നടത്തും