31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.
192 പോളിങ് ബൂത്ത് സജ്ജമാക്കി. രാവിലെ ആറിന് മോക്ക്‌പോള്‍ നടത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് ആറു മാസംമുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം