തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം :  ഭേദഗതികളെ ചോദ്യം ചെയ്‌ത്‌ കോൺഗ്രസ് സുപ്രീം കോടതിയിൽ

0

 

ന്യുഡൽഹി :1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്യാൻ സുപ്രീം കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്ത് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ മേധാവി ജയറാം രമേഷ് .
ഇലക്‌ട്രോണിക് തിരഞ്ഞെടുപ്പ് രേഖകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ചില ഇലക്‌ട്രോണിക് രേഖകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിയന്ത്രിക്കുന്നതിനായി 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ 93-ാം ചട്ടം ഡിസംബർ 21-ന് കേന്ദ്രസർക്കാർ ഭേദഗതി ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ നീക്കം.
“സിസിടിവി ക്യാമറകൾ, വെബ്‌കാസ്‌റ്റിങ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങ്ങുകൾ പോലുള്ള ഇലക്‌ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനുളള അധികാരം തടയുന്നതാണ് പുതിയ ഭേദഗതി. ‘തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിച്ചുകൊണ്ടിരിക്കുകയാണ്. അത് പുനസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേഷ് X ൽ കുറിച്ചു .

Spread the love

Leave a Reply

Your email address will not be published. Required fields are marked *