തിരഞ്ഞെടുപ്പ് 2 ശക്തികൾ തമ്മിൽ : ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം ; അമിത് ഷാ

0

ശ്രീനഗർ ∙ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യവും ബിജെപിയും തമ്മിലുള്ള പോരാട്ടം വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യാസഖ്യം ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുമ്പോൾ ബിജെപി അത് തടയാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“ജമ്മു കശ്മീരിലെ  തിരഞ്ഞെടുപ്പ് രണ്ട് ശക്തികൾ തമ്മിലാണ്. ഒരു വശത്ത് നാഷനൽ കോൺഫറൻസും കോൺഗ്രസും, മറുവശത്ത് ബിജെപി. ഗാന്ധി-അബ്ദുല്ല കുടുംബങ്ങളും ബിജെപിയും തമ്മിലുള്ള പോരാട്ടമാണിത്.’’– അമിത് ഷാ പറഞ്ഞു.

“ഒരു ഭരണഘടന, ഒരു പതാക, ഒരു പ്രധാനമന്ത്രി” എന്ന പ്രേം നാഥ് ഡോഗ്രയുടെ പ്രത്യയശാസ്ത്രമാണ് ബിജെപി  പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതില്ലാതാക്കാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *