തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യനിരോധനം
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കുന്നതുമായി ബന്ധപ്പെട്ട് 24ന് വെകീട്ട് 6 മുതൽ വോട്ടെടുപ്പ് ദിവസമായ 26ന് വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെ ഡ്രൈ ഡേ. വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനും മദ്യ നിരോധനം നിലവിലുണ്ടാകും.
ഡ്രൈ ഡേയായി പ്രഖ്യാപിച്ച തീയതികളിലും സമയത്തും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകൾ, ഹോട്ടലുകൾ, റസ്റ്റോറന്‍റുകൾ, ക്ലബുകൾ, അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച ദിനങ്ങളിൽ പ്രവർത്തിക്കുവാനും പാടില്ല.