കൊട്ടിക്കലാശം ഇന്ന്; വടകര ടൗണിൽ കൊട്ടിക്കലാശമില്ല
വടകര ടൗണില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം കാണില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കൊട്ടികലാശം വേണ്ടെന്ന് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള തീരുമാനമായത്. പ്രകടനങ്ങള്‍, ഓപ്പണ്‍ വാഹനത്തിലെ പ്രചാരണം, ഡിജെ തുടങ്ങിയവ പൂര്‍ണ്ണമായും ഇന്ന് ഒഴിവാക്കും.അതേസമയം വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശ്ശേരിയില്‍ നടത്തും.നാളെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്ത് കൊട്ടിക്കലാശമാകുക. വടകരയായിരുന്നു ഈ പ്രാവിശ്യം ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ തന്നെ വിവാദങ്ങളും വടകരയിൽ തുടങ്ങിയിരുന്നു.ഒടുവിലത് അശ്ലീല വീഡിയോ ആരോപണം വരെ എത്തി നില്‍ക്കുന്ന പശ്ചാത്തലത്തിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വടകരയില്‍ കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കിയിരിക്കുന്നത്.തണുപ്പന്‍ മട്ടിലാണ് അങ്കം തുടങ്ങിയതെങ്കിലും സംസ്ഥാനത്തുടനീളം ആവേശം നിറച്ച് മുന്നേറിയ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും. എല്ലാം മുന്നണികളുടെയും ദേശീയ നേതാക്കള്ളടക്കം കേരളത്തില്‍ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുമെങ്കിലും മറ്റന്നാള്‍ നിശബ്ദ പ്രചാരണവും നടക്കും. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.