തിരഞ്ഞെടുപ്പ് സത്യസന്ധമായാൽ എം വിഎ അധികാരത്തിൽ വരും
വത്സൻ മൂർക്കോത്ത് (പൊതുപ്രവർത്തകൻ / ഖാർഘർ )
1 .വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?
2 .ആര് അധികാരത്തിൽ വരണം ? എന്ത് കൊണ്ട് ?
” മഹത്തായ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു സംസ്ഥാനം എന്ന നിലയിൽ എന്നും ഉൽപതിഷ്ണുക്കളുടെ പ്രതീക്ഷ മഹാരാഷ്ടീയത്തിന്റെ കൂടെ സഞ്ചരിച്ചിരുന്നു. എന്നാൽ മോഡി യുഗത്തിന്റെ ആരംഭത്തോടു കൂടി മഹാരാഷ്ട്ര രാഷ്ട്രീയവും മലീമസമായതായി കാണാം. ഇന്ത്യയിലാകമാനമുള്ള രാഷ്ട്രീയ വിശുദ്ധിയിൽ അധികാര പ്രമത്തതയുടെ മാരകമായ വിഷ പ്രയോഗത്താൽ മാത്രം നിലനില്ക്കുന്ന സംഘ പരിവാർ രാഷ്ട്രീയത്തിന്റെ ചതിക്കുഴികളിൽ കാലിടറി വീണ ശിവ സേനയും കോൺഗ്രസ്സും മറ്റ് ചെറുതും വലുതുമായ പ്രതിപക്ഷ കക്ഷികളും വൈകിയാണെങ്കിലും സതും തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കുന്നത് പ്രതീക്ഷ നല്കുന്നുണ്ട്.
എന്നാൽ മദ്ധ്യ പ്രദേശിലും കഴിഞ്ഞ മാസം ഹരിയാനയിലും നടന്ന വോട്ടെടുപ്പു കളും ഫലങ്ങളും സത്യസന്ധമായ ജനവിധി നിഷേധിക്കപ്പെടാനും കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിച്ച് യഥാർത്ഥ ജന വിധി തടയാനുള്ള ശ്രമങ്ങൾ നടന്നേക്കാം.
കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണി( MVA )അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. സത്യസന്ധമായ തിരഞ്ഞെടുപ്പ് നടന്നാൽ ആ മുന്നണി അധികാരത്തിലെത്തും എന്ന് തന്നെയാണ് വിശ്വാസം.”
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :നിങ്ങൾക്കും പ്രതികരിക്കാം.( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )