ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ദുബൈ ആര്‍ടിഎ
ദുബൈ: ദുബൈയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കുമെല്ലാം സന്തോഷം നല്‍കികൊണ്ട് ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിച്ച് ആര്‍ടിഎ(റോഡ്് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി). എമിറേറ്റില്‍ അനുഭവപ്പെട്ടിരുന്ന കടുത്ത ചൂടിന് ശമനമായി ശൈത്യത്തിലേക്ക് രാജ്യം പ്രവേശിച്ചിരിക്കേയാണ് ആര്‍ടിഎയുടെ തീരുമാനം. ആര്‍ടിഎയുടെ rta.ae എന്ന വെബ്‌സൈറ്റിലൂടെയാണ് ഇലട്രിക് അബ്രകള്‍ പുനരവതരിപ്പിക്കുന്ന വാര്‍ത്ത റോഡ്് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വെളിപ്പെടുത്തിയത്. അര മണിക്കൂറും ഒരു മണിക്കൂറും ദൈര്‍ഘ്യമുള്ള ഇലട്രിക് അബ്ര ഈവ്‌നിങ് ടൂറുകളറാണ് ആര്‍ടിഎ നടത്തുക. നേര്‍ത്ത തണുപ്പന്‍ കാറ്റുമേറ്റ് ദുബൈ ക്രീക്കിലൂടെ ഇലട്രിക് അബ്രയില്‍ ശബ്ദ മലിനീകരണവും പരിസര മലിനീകരണവും ഒന്നുമില്ലാതെ ശാന്ത സുന്ദരമായി യാത്ര ചെയ്യുകയെന്നത് സന്ദര്‍ശകര്‍ക്ക് ഏറെ അനുഭൂതി നല്‍കുന്ന ഒന്നായിരിക്കും. നേരത്തെ ഇടലട്രിക് അബ്ര പ്രവര്‍ത്തിച്ചിരുന്ന സമയത്ത് മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്നും ഈ പദ്ധതിക്ക് ലഭിച്ചിരുന്നത്.