വീടിന് തീപിടിച്ചു വയോധിക മരിച്ചു.
കോട്ടയം :മൂകയും ബധിരയുമായ വൈക്കം ഇടയാഴം കൊല്ലന്താനം മേരി ( 75 ) വീടിനു തീപിടിച്ച് വെന്തു മരിച്ചു. വീട്ടിൽ തനിച്ചായിരുന്നു താമസം. ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് വൈക്കം പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.
തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മേരിയെ രക്ഷിക്കാനായില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അടുപ്പിൽനിന്ന് തീ പടർന്നതാകാം എന്നതാണ് പ്രാഥമിക നിഗമനം. ഒറ്റയ്ക്ക് താമസിക്കുന്ന മേരി കയ്യിൽ കിട്ടുന്ന പേപ്പറുകളും വീടിനുള്ളിൽ കൂട്ടിയിട്ടതാണ് തീ കൂടുതൽ പടരാൻ ഇടയാക്കിയത്. വൈക്കം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.