വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു

തിരുവനന്തപുരം : നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു മരിച്ചു.മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. വീടിനു സമീപമുള്ള വസ്തു ഉടമയായ സുനിൽ ജോസ് ( 45 ) നെ പോലീസ് അറസ്റ്റു ചെയ്‌തു . ഇരുവരും തമ്മിൽ വസ്തുതർക്കമുണ്ടായിരുന്നു . പ്രതി ജോൺ നെയ്യാറ്റിൻകര താലൂക്ക് സർവേയർ ഓഫീസിൽ അപേക്ഷ നൽകുകയും ഇത് പ്രകാരമെത്തിയ സർവേയർ വസ്തു അളന്ന് കല്ലിടുന്നതിനിടയ്ക്കാണ് വസ്തു ഉടമകൾ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായത് .
മരണപ്പെട്ട ശശി സുനിൽ ജോസിനെ ആക്രമിക്കാൻ എത്തിയപ്പോൾ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു എന്ന് പൊഴിയൂർ പൊലീസ് അറിയിച്ചു.കുത്തേറ്റ ശശിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.