ഇലച്ചാർത്ത്: കവർപേജ് പ്രകാശനം ചെയ്തു.
ഓച്ചിറ: വയനകം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലോത്സവവും ചവറ എം .എസ് .എൻ കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും കവിയുമായ ശ്രീ .അരുൺ കോളശ്ശേരിൽ എഴുതിയ , യവനിക പബ്ലിക്കേഷൻ,തിരുവനന്തപുരം പ്രസിദ്ധീകരിക്കുന്ന “ഇലച്ചാർത്ത് ” എന്ന കവിത സമാഹാരത്തിന്റെ കവർപേജ് പ്രകാശനവും നടന്നു. അൻപത്തി ഒന്ന് വർഷക്കാലമായി ഓച്ചിറയിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ അമരക്കാരനും വയനകം നേതാജി ഗ്രന്ഥശാലയുടെ പ്രസിഡൻ്റുമായ ശ്രീ.വേണാട്ട് ജഗന്നാഥൻ അവർകൾ കവർപേജ് പ്രകാശനം ചെയ്തു.
ഗ്രന്ഥശാല രക്ഷാധികാരി ശ്രീ.വിശ്വനാഥൻ പിള്ള,സെക്രട്ടറി ശ്രീ .വിനോദ് വി .എസ്,ശ്രീ .ഷാനവാസ് ചില്ല ,കവി അനൽ ബാബു ,ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു. നൂറ്റി ഒന്ന് ഗ്രന്ഥശാല പ്രവർത്തകർ വിദ്യാർത്ഥികൾ,അദ്ധ്യാപകർ
എന്നിവർ കവർ പേജ് പ്രകാശനത്തിന് സാക്ഷ്യം വഹിച്ചു.