വസായ് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ

0

വസായ് : ജനുവരി 11, 12 തീയ്യതികളിൽ  വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രാങ്കണത്തിൽ  നടക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ.

സമ്മേളനത്തിൽ നിരവധി സന്യാസി ശ്രേഷ്ഠൻമാരും ഹിന്ദു സംഘടനാ പ്രതിനിധികളും, ഗുരുസ്വാമിമാരും,തന്ത്രി മുഖ്യൻമാരും പങ്കെടുക്കുമെന്നു സംഘാടകർ.

11 ശനിയാഴ്ച രാവിലെ 6 മണിക്ക് മാവേലിക്കര നീലമന ഇല്ലത്ത് ബ്രഹ്മശ്രീ എൻ ഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കുന്ന അഷ്ട്രദ്രവ്യ മഹാഗണപതിഹോമത്തോടെ സമ്മേളനത്തിന് തിരിതെളിയും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സത്സ്വരൂപാനന്ദ , ജനം ടി വി എം ഡി ചെങ്കൽ രാജശേഖരൻ ,സ്വാമി ഭാരതാനന്ദ സരസ്വതി, സ്വാമിനി സംഗമേശാനന്ദ സരസ്വതി, ശബരിമല മുൻ മേൽശാന്തി എൻ ഗോവിന്ദൻ നമ്പൂതിരി, വിശ്വഹിന്ദുപരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ, സ്വാമി വിശ്വേശാനന്ദ സരസ്വതി ഗണേഷ്പുരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

സ്വാഗത സംഘം ചെയർമാൻ ഹരികുമാർ മേനോൻ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിക്കും. ജനറൽ കൺവീനർമാരായ ഒ.സി രാജ്കുമാർ, ഡോ സുരേഷ് കുമാർ എന്നിവർ സംസാരിക്കും. രണ്ടാം ദിവസമായ 12 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് സുമ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടി കളിയോടെ പരിപാടികൾ ആരംഭിക്കും തുടർന്ന് മുംബൈയിലെ വിവിധ നാരയണീയം ഗ്രൂപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള നാരായണീയ മഹാപർവ്വം നടക്കും. ചടങ്ങിൽ ഗുരുമാത നന്ദിനി മാധവ് അധ്യക്ഷത വഹിക്കും. സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. നാരയണീയ ആചാര്യരെ വേദിയിൽ ആദരിക്കും. വൈകുന്നേരം 6 മണിക്ക് സന്യാസി ശ്രേഷ്ഠൻമാരേയും, ആചാര്യൻമാരേയും, ഗുരുസ്വാമിമാരേയും പൂർണ്ണ കുംഭം താലപ്പൊലി വാദ്യമേള അകമ്പടിയോടെ വേദിയിലേക്ക് ആനയിക്കും തുടർന്ന് വേദിയിൽ യതിപൂജ നടക്കും. കൈലാസ്പുരി മഹാകാൽ ബാബ ബ്രഹ്മചാരി ഡോ: ഭാർഗ്ഗവറാം അനുഗ്രഹ പ്രഭാഷണം നടത്തും. സമാപന സമ്മേളനം കേന്ദ്രമന്ത്രി ശ്രീപദ് നായിക് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾക്കായി സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തം കുമാറുമായി 9323528198  ബന്ധപ്പെടാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *