ഇ ഐ എസ് തിലകൻ മെമ്മോറിയൽ കവിത പുരസ്ക്കാരത്തിന് രചനകൾ ക്ഷണിക്കുന്നു

മുംബൈ: കവിയും ചിന്തകനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും മുംബൈ മലയാളികളുടെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും ബൗദ്ധിക പ്രതിനിധികളിലൊരാളുമായിരുന്ന ഇ ഐ എസ് തിലകൻ്റെ സ്മരണാർത്ഥം കവിത മത്സരം സംഘടിപ്പിക്കുന്നു. മുംബൈ ആസ്ഥാനമായുള്ള എഴുത്തുകാരുടെ സ്വതന്ത്ര സംഘമായ ‘സാഹിത്യ ചർച്ചാ വേദി’യാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ മുപ്പത് വരിയിൽ കവിയാത്ത കവിതകൾ നവമ്പർ 15 ന് മുമ്പ് Poetrycarnival 2024@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കണം. Subject line ൽ ,’ EIS Thilakan Poetry Award ‘ എന്നെഴുതണം.
കവിത മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്.
ഇന്ത്യയിൽ കേരളത്തിന് പുറത്തുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾ പുരസ്ക്കാരം നേരിട്ട് വന്നു വാങ്ങണം
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ (9029210030),മുരളീധരൻ വലിയവീട്ടിൽ (9823884778) [കോർഡിനേറ്റർസ്]
വിജയികൾക്ക് ഡിസംബർ 14,15 തീയതികളിൽ ചെമ്പൂരിലെ മുംബൈ ആദർശ് വിദ്യാലയത്തിൽ നടക്കുന്ന ‘കവിതയുടെ കാർണിവൽ ‘ എന്ന പരിപാടിയിൽ വെച്ച് പുരസ്ക്കാരം സമ്മാനിക്കുമെന്ന് ജനറൽ കോർഡിനേറ്റർ തുളസി മണിയാർ ( 9930878253) അറിയിച്ചു.