ചെറിയ പെരുന്നാൾ; പരീക്ഷയിൽ മാറ്റമില്ലെന്ന് കാലിക്കറ്റ് സർവകലാശാല

0

കോഴിക്കോട്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ പരീക്ഷ മാറ്റിവെക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി. സർക്കാർ കലണ്ടർ പ്രകാരം ഏപ്രിൽ 10 നാണ് പെരുന്നാളെന്നും 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. നിലവിൽ വിദ്യാർഥി സൗഹൃദമായാണ് പരീക്ഷ തീയതികൾ നിശ്ചയിച്ചതെന്നും കൺട്രോളർ പറഞ്ഞു.

അതേസമയം, പെരുന്നാൾ ദിനത്തിൽ പരീക്ഷ നടത്തുന്നില്ലെന്ന കാലിക്കറ്റ് സർവകലാശാല വാദം തെറ്റാണ്. ഏപ്രിൽ 11ന് നടക്കുന്ന ഒന്നാം സെമസ്റ്റർ ബി വോക്ക് ലോജിസ്റ്റിക്സ് മാനേജ്മന്റ് പരീക്ഷ മാറ്റിയിട്ടില്ല. ഏപ്രിൽ 10,11 ദിവസങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ചിട്ടില്ലെന്നാണ് പരീക്ഷാ കൺട്രോളറുടെ വിശദീകരണം

ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു. അശാസ്ത്രീയമായി ടൈം ടേബിൾ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമർശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

അതേസമയം, 2024-25 അധ്യയനവര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം.കാലിക്കറ്റ് യൂണിവേഴ്സിറ്റി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (സി.യു. കാറ്റ്) വഴിയാണ് പ്രവേശനം. സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഓരോ പ്രോഗ്രാമിലും ആകെയുള്ള സീറ്റുകളില്‍ 10 ശതമാനം കേരളീയരല്ലാത്തവര്‍ക്കായി അഖിലേന്ത്യാസംവരണമാണ്.

തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശനപരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകും. ബി.പി.എഡ്./ പി.ജി. പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ യു.ജി. വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശനസമയത്ത് നിശ്ചിത അടിസ്ഥാനയോഗ്യത നേടിയിരിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *