ബലിപെരുന്നാൾ : യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

0
EID MUBA

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത് . ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ് അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുല്‍ഹജ്ജ് 9 മുതല്‍ 12 വരെയാണ് അവധി . ഇതനുസരിച്ച് ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ എട്ട് വരെയാണ് അവധി ലഭിക്കുന്നത്..

 

പൊതുമേഖലയ്ക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ് . നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത് . ജൂൺ 9 തിങ്കളാഴ്ച മുതല്‍ പൊതുമേഖലയ്ക്ക് പ്രവൃത്തി ദിവസം പുനരാരംഭിക്കും. മാസപ്പിറവി ദൃശ്യമായതിൻ്റെ അടിസ്ഥാനത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജൂൺ 6നാണ് ബലിപെരുന്നാൾ. സൗദിയിലും ഒമാനിലും മാസപ്പിറവി കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സം​ഗമം ജൂൺ 5ന് നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *