ഈ വർഷത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഈ വർൽത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തർ. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി ലഭിക്കുക.
രാജ്യത്തിൻറെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അംഗീകാരം നൽകിയത് പ്രകാരം മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് ദുൽഹജ്ജ് 9 മുതൽ 13 വരെ അവധി ആയിരിക്കും.
കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ നേരത്തെ അറിയിച്ചിരുന്നു. ഇസ്ലാമിക കലണ്ടറിലെ ദുൽഹിജ്ജ 1446 ലെ ആദ്യത്തെ ചന്ദ്രക്കല 2025 മെയ് 28 ന് ബുധനാഴ്ച ദൃശ്യമാകും എന്ന് അൽ ഉജൈരി സയൻറിഫിക് സെൻറർ അറിയിച്ചു. ഈ വർഷത്തെ അറഫാ ദിനം 2025 ജൂൺ അഞ്ച് വ്യാഴാഴ്ച ആയിരിക്കുമെന്നുമാണ് പ്രവചനം.