ഗുരുദേവനെ ചാതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നു -കെ.സുധാകരൻ.
കൊല്ലം :സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാനും ഗുരുദേവനെ റാഞ്ചിയെടുക്കാന്‍ശ്രമം നടക്കുന്നില്ലേയെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ .ഗുരുദേവനെ ആർക്കും വിട്ടുകൊടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പുതുതലമുറ ഗുരുവിന്റെ വാക്യങ്ങളും സ്വപ്നങ്ങളും യാഥാർഥ്യമാക്കണമെന്നും യുവാക്കളെ ഒന്നിച്ചുനിർത്തിയാൽ മാത്രമേ അത് സാധ്യമാവുകയുള്ളുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശിവഗിരി തീര്‍ഥാടന യുവജന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. .ബ്രാഹ്മണൻ അല്ലാത്ത ഒരാൾക്ക് ദൈവപ്രതിഷ്ഠ നടത്താമെന്ന് ഗുരുദേവൻ തെളിയിച്ചു. സവര്‍ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ഗുരുദേവൻ നടത്തിയത്. പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നാണ് ഗുരു പറഞ്ഞത്.
“ജാതിവ്യവസ്ഥയെ ചോദ്യം ചെയ്തതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിപ്ലവകരമായ നടപടി. ഇതും അധഃസ്ഥിതരുടെ മാത്രമല്ല, എല്ലാ മതങ്ങളിലും ജാതികളിലുമുള്ള അവശരുടെയും ബലഹീനരുടെയും സ്വത്വബോധത്തെ തട്ടിയുണര്‍ത്തി.എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണ്. അതുകൊണ്ട് മതം പലതല്ല, ഒന്നാണെന്നാണ് ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ ‘ഏകമതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജന്മം കൊണ്ടു ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിര്‍ണയം എന്നീ കൃതികളില്‍ ഗുരു അദ്ദേഹത്തിന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു.ശിവഗിരി തീര്‍ഥയാത്രയുടെ ഉദ്ദേശ്യങ്ങളായി എട്ടുകാര്യങ്ങളില്‍ ആദ്യത്തേതു തന്നെ വിദ്യാഭ്യാസമായിരുന്നു. സാക്ഷരതയില്‍ മാത്രമല്ല, പ്രാഥമിക വിദ്യാഭ്യാസത്തിലും സെക്കന്‍ഡറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും കേരളം മറ്റനേകം സംസ്ഥാനങ്ങള്‍ക്ക് ഇന്നും മാതൃകയാണ്.”
ശ്രീനാരായണ ഗുരുവിന്റെ ചൈതന്യം തുളുമ്പുന്ന ശിവഗിരി മണ്ണിൽ ഒരിക്കൽ കൂടി പങ്കെടുക്കാൻ ലഭിച്ച അവസരത്തെ കുറിച്ചുള്ള ആഹ്ളാദവും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞദിവസം ശിവഗിരിയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ അനുകൂലിക്കുന്ന രീതിയിലായിരുന്നു കെ .സുധാകരന്റെ പ്രസംഗം