പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: അക്ഷര പിശക് പറ്റിയ പ്ലസ് ടു സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയ സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ അന്വേഷണത്തിനും നിർദ്ദേശമുണ്ട്.

 

 

ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഐടി സെൽ പ്രതിനിധി, സർക്കാർ പ്രസ് പ്രതിനിധി എന്നിവരടങ്ങുന്ന സമിതിയായിരിക്കും അന്വേഷണം നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *