അവഗണനയ്‌ക്കെതിരെയുള്ള ആയുധം വിദ്യാഭ്യാസം : വത്സ നായർ സിംഗ് ഐ. എ. എസ്.

0

PHOTO: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം ചെമ്പൂരിൽ സംഘടിപ്പിച്ച വനിതാ സംഗമം മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാനായർ സിങ് ഐ. എ. എസ്. ഉദ്ഘാടനം ചെയ്യുന്നു

 

സദസ്സ്

 

മുംബൈ: വനിതകൾ ഇന്ന് സാമൂഹ്യപരമായി ഏറെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിൽ നിന്നും സ്വന്തം ഭവനങ്ങളിൽനിന്നുപോലും അവർക്കു നേരിടേണ്ടിവരുന്നത് കടുത്ത അവഗണയും നിരുത്സാഹപ്പെടുത്തലുമാണെന്നും ഈ അവഗണ നേരിടാൻ പറ്റിയ ആയുധം ഉന്നത വിദ്യാഭ്യാസം ആർജിക്കലാണെന്നും മഹാരാഷ്ട്ര അഡീഷണൽ ചീഫ് സെക്രട്ടറി വത്സാനായർ സിങ് ഐ. എ. എസ്. അഭിപ്രായപ്പെട്ടു.

ലോകവനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം ചെമ്പൂർ ശ്രീനാരായണ നഗറിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു വത്സാ നായർ. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക രംഗങ്ങളിൽ രാജ്യത്തെ വനിതകൾ ഇനിയും ഏറെദൂരം മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഉയർന്ന വിദ്യാഭ്യാസം നേടാനായതും ഭാഗ്യം കടാക്ഷിച്ചതുകൊണ്ടുമാണ് തന്നെപ്പോലുള്ളവർക്കു ഈ നിലയിൽ എത്താനും സമൂഹത്തിൽ തല ഉയർത്തിനിൽക്കാനും കഴിഞ്ഞത്. പരിശ്രമിച്ചാൽ എല്ലാവർക്കും ഇത് നേടാൻ കഴിയും. വനിതയായതുകൊണ്ട് ഔദ്യോഗിക രംഗത്തു തനിക്കു ഇന്നേവരെ യാതൊരുവിധ അവഗണയും അനുഭവിക്കേണ്ടിവന്നിട്ടില്ല. കേരളത്തെ അപേക്ഷിച്ചു മഹാരാഷ്ട്ര തികച്ചും ഒരു വനിതാ സൗഹൃദ സംസ്ഥാനമാണെന്നു ഉറപ്പിച്ചു പറയാൻ കഴിയും- അവർ തുടർന്ന് പറഞ്ഞു.ചെമ്പൂര ശ്രീനാരായണ നഗറിലെ മന്ദിരസമിതി വിദ്യാഭ്യാസ സമുച്ചയത്തിൽ നടന്ന വനിതാ സംഗമത്തിൽ മായാ സഹജൻ അധ്യക്ഷത വഹിച്ചു. കൺവീനർ സുമാപ്രകാശ്, സെക്രട്ടറി വിജയാ രഘുനാഥ്, ഷീജ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. വനിതാ വിഭാഗം സോണൽ കൺവീനർമാർ, യൂണിറ്റ് കൺവീനർമാർ, സെക്രട്ടറിമാർ, ശ്രീ ശാരദാ വനിതാ വെങ്ച്വർ ഡയറക്ടർ വത്സാ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. സംഗമത്തിൽ സമിതിയുടെ 41 യൂണിറ്റുകളിൽ നിന്നായി ആയിരത്തിലധികം വനിതകൾ പങ്കെടുത്തു. മുൻകാല പ്രവർത്തകരായ അഡ്വ. പദ്‌മ ദിവാകരൻ , വത്സാ ചന്ദ്രൻ, പങ്കജം തിലകൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ യൂണിറ്റുകളിലെ വനിതകൾ അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ഈ വനിതാ സംഗമ നടത്തിപ്പിന്റെ മുഴുവൻ ചുമതലയും വനിതാ വിഭാഗത്തിനു നൽകിക്കൊണ്ട് അവർക്കു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം സമിതി ഭാരവാഹികൾ നൽകിയിരുന്നു. സംഗമ പരിപാടികളിൽ അവരും കാഴ്ചക്കാരായി പങ്കെടുത്തിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *