പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം.

0
  • അടുത്തവർഷം മുതൽ നടപ്പിലാക്കും

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതലുള്ള സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തുമെന്നും എല്ലാ വിദ്യാർഥികളും ഭരണഘടനയുടെ ആമുഖം പഠിച്ചിരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം പേരൂർക്കട എസ്.എ.പി. ക്യാമ്പിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഭരണഘടന ഇന്ത്യയുടെ ജീവനാണെന്നും ഭരണഘടനയുടെ ഹൃദയമായ മതേതരത്വത്തെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *