സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി മന്ത്രി

0

 

 

മുംബൈ : പ്രൈമറി സ്‌കൂളുകളിൽ വായനാ സംരംഭം ആരംഭിക്കുന്നതിനായി തയ്യാറാക്കിയ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മഹാരാഷ്ട്ര സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് . ഉദ്യമത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രശംസാപത്രം നൽകുന്നതിനായി വെബ്‌സൈറ്റിലെ മാതൃകാരൂപം ഹാക്കർമാർ തിരുത്തി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയതായി വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ അറിയിച്ചു.

വിദ്യാർത്ഥികളുടെ പേരും സ്‌കൂളും മറ്റ് വിശദാംശങ്ങളും മാറ്റി അധ്യാപകർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനായി സർട്ടിഫിക്കറ്റിൻ്റെ ശരിപ്പകർപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ യും മറാത്തി ഭാഷാ വിഭാഗത്തിൻ്റെ യും മന്ത്രിയായ കേസർകർ പറഞ്ഞു. “വെബ്‌സൈറ്റ് ഹാക്ക് ചെയ്തവർ ബോധപൂർവമായ തെറ്റുകൾ വരുത്തി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിച്ചതായി തോന്നുന്നു. മറാത്തി ഭാഷയെകൂടി അപമാനിക്കാൻ ശ്രമിച്ചതിനാൽ കർശനമായ നടപടി അവർക്കെതിരെയുണ്ടാകുമെന്ന് ” അദ്ദേഹം പറഞ്ഞു .

സർട്ടിഫിക്കറ്റിൽ കേസർകറുടെയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഡിജിറ്റൽ ഒപ്പുണ്ട്..വിദ്യാർത്ഥികളിൽ വായനാഭിരുചി ഉണ്ടാക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസ വകുപ്പാണ് ‘മഹാ വചന ഉത്സവ്’ എന്ന പേരിൽ ഇത് ആരംഭിച്ചത്. ഇതിനായി ഒരു കോടിയോളം വിദ്യാർത്ഥികളെ ചേർക്കാൻ പദ്ധതിയിട്ടിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഇതിൽ പേര് കൊടുത്തിട്ടുമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *