ഗോകുലൻ ഗോപാലനെ കൊച്ചിയിലേക്ക് വിളിപ്പിച്ച് ED

എറണാകുളം: പ്രമുഖ വ്യവസായിയും ‘എമ്പുരാൻ’ സിനിമയുടെ നിർമാതാക്കളിൽ ഒരാളുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുന്നു. നോട്ടീസ് നൽകിയതിനെ തുടർന്ന് ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇ ഡി ഓഫിസിൽ ഹാജരാവുകയായിരുന്നു.
വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഗോകുലം സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ചെന്നൈയിൽ വച്ച് പ്രാഥമികമായി മൊഴി രേഖപെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിപ്പിച്ചത്.രണ്ട് വർഷം മുമ്പ് കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ് കേസിലാണ് അന്വേഷണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എന്നാൽ മിന്നൽ റെയ്ഡും, ചോദ്യം ചെയ്യലും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപെട്ടാണെന്ന വിമർശനമാണ് ഉയരുന്നത്. എന്നാൽ ഈ വിമർശനത്തെ ഔദ്യോഗികമായി തന്നെ ഇഡി തള്ളിയിരുന്നു. ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി നിയമവിരുദ്ധമായി പ്രവാസികളിൽനിന്ന് 592.5 കോടി രൂപ സമാഹരിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നും പരിശോധനയിൽ 1.50 കോടി രൂപ പിടിച്ചെടുത്തതായും കഴിഞ്ഞ ദിവസം ഇഡി അറിയിച്ചിരുന്നു.