എം എം വർഗീസിന് വീണ്ടും ഇഡി നോട്ടീസ്
കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവിശ്യപെട്ടാണ് ഇഡി നോട്ടീസ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലഭിച്ച സമൻസുകളിൽ എം എം വർഗീസ് ഹാജരായിരുന്നില്ല. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണെന്നും ഇതിനിടയില്‍ ഹാജരാകാനാകില്ലെന്നുമാണ് വര്‍ഗീസ് നിലപാട് വക്തമാക്കിയിരുന്നു. തെരെഞ്ഞെടുപ്പിന് ശേഷം ഹാജരാകാമെന്നും എം എം വര്‍ഗീസ് ഇഡിയെ അറിയിച്ചിട്ടുണ്ട്. ഇത് കണക്കിലെടുക്കാതെയാണ് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.