കേരളത്തിലെ SDPI ഓഫിസുകളില്‍ ED റെ‍യ്‌ഡ്

0

മലപ്പുറം: സംസ്ഥാനത്തെ മൂന്നിടങ്ങളിലെ SDPI ഓഫിസുകളില്‍ ഇഡി റെയ്‌ഡ്. മലപ്പുറം , തിരുവനന്തപുരം ഉള്‍പ്പെടെ മൂന്ന് ഇടങ്ങളിലെ എസ്‌ഡിപിഐ ഓഫിസുകളിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ മിന്നല്‍ റെ‍യ്‌ഡ് നടത്തുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ എസ്‌ഡിപിഐ ദേശീയ പ്രസിഡന്‍റ് എംകെ ഫൈസിയെ ഇഡി അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് റെയ്‌ഡ്. കേരളത്തിനു പുറമെ 10 സംസ്ഥാനങ്ങളിലായി 12 ഇടങ്ങളിലായി ഇഡി റെയഡ് നടത്തുന്നുണ്ട്. ഡല്‍ഹി അടക്കമുള്ള ഇടങ്ങളിലാണ് രാജ്യവ്യാപക റെയ്‌ഡ്.ഗൾഫ് രാജ്യങ്ങളിൽ നിന്നും റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചു. പോപ്പുലർ ഫ്രണ്ട്  സ്വരൂപിക്കുന്ന പണം എസ്ഡിപിഐയിലൂടെ റുട്ട്മാറ്റാൻ ശ്രമിച്ചു. ഹജ്ജ് തീർഥാടന കാലത്ത് ഇന്ത്യക്കാരെ സഹായിക്കാൻ എന്ന പേരിൽ ഫണ്ട് പിരിച്ചു തുടങ്ങിയവയൊക്കെയാണ് ഇ ഡിയുടെ കണ്ടെത്തൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *