കള്ളപ്പണം വെളുപ്പിക്കൽ : മഹാരാഷ്ട്രയിലും ഗുജറാത്തിലും EDയുടെ പരിശോധന
മുംബൈ :മാലേഗാവ് ആസ്ഥാനമായുള്ള ഒരു വ്യാപാരി തെറ്റായ ബാങ്ക് അക്കൗണ്ടുകളിലൂടെ 80-90 കോടി രൂപയുടെ സംശയാസ്പദമായ ബാങ്കിംഗ് ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് , എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 16 ലധികം സ്ഥലങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി വരെ നീണ്ടുനിന്ന റെയ്ഡുകളിൽ, സൂക്ഷ്മപരിശോധന നടത്തിയ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം 1.8 കോടി രൂപ മരവിപ്പിച്ചതായി ഏജൻസി വൃത്തങ്ങൾ അറിയിച്ചു. ഇടപാടുകളുടെ ഗുണഭോക്താക്കളുടെ ലക്ഷ്യങ്ങൾ കണ്ടെത്താൻ ഹവാല ഓപ്പറേറ്റർമാരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) നടത്തിയ പരിശോധനയിൽ മാലേഗാവ്, നാസിക്, മുംബൈ, അഹമ്മദാബാദ്, സൂറത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ന്വേഷണം സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ഈ ഇടപാടുകൾ നടന്നത്.
ചായ, ശീതള പാനീയ വ്യാപാരം നടത്തുന്ന പ്രാദേശിക വ്യാപാരി സിറാജിനും കൂട്ടാളികൾക്കും എതിരെ നവംബർ 7 ന് മലേഗാവ് പോലീസ് ഫയൽ ചെയ്ത കേസിൻ്റെ അടിസ്ഥാനത്തിലാണ് ED അന്വേഷണം. അനധികൃതമായി പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയെ തുടർന്നാണ് കേസ്.
മുംബൈ: നാസിക് ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിനായി പരാതിക്കാരൻ, സഹോദരൻ, അവരുടെ പരിചയക്കാർ എന്നിവരുൾപ്പെടെ 12 മുതൽ 14 വരെ വ്യക്തികളിൽ നിന്ന് കെ വൈ സി വിവരങ്ങൾ ഒന്നാം പ്രതി ശേഖരിച്ചു. മലേഗാവിലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റിയിൽ ചോളം വ്യാപാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞ് പ്രതി ഇരകളെ കബളിപ്പിച്ചു. കർഷകർക്ക് പണം കൈമാറുന്നതിനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ നിർദേശിക്കുകയും മാർക്കറ്റ് കമ്മിറ്റിയിൽ ജോലി വാഗ്ദാനവും ചെയ്തു.
ഒരാളുടെ അക്കൗണ്ട് തുറന്നതിന് ശേഷം മൊത്തം 14 കോടി രൂപയുടെ ഇടപാടുകൾ അതിലെ നടന്നതായി കണ്ടെത്തിയിരുന്നു .കൂടാതെ, അക്കൗണ്ട് ഉടമയുടെ പേരിൽ ₹2 കോടിയുടെ സ്ഥിരനിക്ഷേപവും അക്കൗണ്ട് ഉടമ അറിയാതെ ₹1.9 കോടി ലോൺ എടുത്തതായും കണ്ടെത്തി.