പികെ ബിജുവിനെ ഇന്ന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും
കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിനെ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്‍റെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബാങ്കിൽ ക്രമക്കേട് നടന്ന കാലയളവിൽ സതീഷ് കുമാറിൽ നിന്ന് പികെ ബിജുവിന് പണം ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇതിന് പുറമെ ക്രമക്കേട് അന്വേഷണത്തിനായി സിപിഎം നിയോഗിച്ച കമ്മിറ്റിയുടെ ചുമതലയും ബിജുവിനായിരുന്നു. ബിജുവിന് ബാങ്കിൽ നടന്ന എല്ലാ ബിനാമി ലോൺ ഇടപാടുകളെക്കുറിച്ചും അറിവുണ്ടെന്നാണ് ഇഡിയുടെ വാദം. നേരത്തെ രണ്ട് തവണ ബിജുവിനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.