ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിൽ ED:പ്രതികരിച്ച് വി മുരളീധരൻ

0

ചെന്നൈ: ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി റെയ്ഡും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മിൽ ബന്ധമില്ലെന്ന് വി മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്‍റെ പേരിലല്ല ഗോകുലം ചിട്ടിക്കമ്പനി ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന പരിശോധനകൾ മാത്രമാണത്. റെയ്ഡ് നടത്തുന്നുവെന്നത് കൊണ്ട് മാത്രം ഒരു സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് അർഥമില്ല. കുറ്റകൃത്യം നടന്നതിന്‍റെ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഏജൻസികൾ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ. എമ്പുരാൻ സിനിമാ വിവാദവുമായി റെയ്ഡിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *