റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നവർക്ക് ജയിൽ ശിക്ഷ
മസ്‌കറ്റ്: ഒമാനിൽ റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവ് ശിക്ഷ.ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 277 പ്രകാരം മുസ്ലീങ്ങൾക്കും അമുസ്ലിംകൾക്കും നോമ്പുകാലത്ത് പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനും കുടിക്കാനും അനുവാദമില്ല.
ഈ നിയമം രാജ്യത്ത് താമസിക്കുന്നവരോ സന്ദർശിക്കുന്നവരോ ആയ എല്ലാവർക്കും ബാധകമാണ്, കൂടാതെ 15 വയസ്സിന് മുകളിലുള്ളവർക്കും ഈ നിയമം ബാധകമാണ്. നിയമമനുസരിച്ച്, റമദാനിൽ നോമ്പുകാലത്ത് പൊതുസ്ഥലത്ത് ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്ന ആർക്കും ഒരു നിശ്ചിത കാലയളവിലേക്ക് തടവ് ശിക്ഷ ലഭിക്കും.കുറഞ്ഞത് 10 ദിവസത്തിൽ മുതൽ 3 മാസം വരെ.