കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിന് അതിക്രമം: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
കോഴിക്കോട്: ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച സംഭവത്തിൽ ഗ്രേഡ് എസ്ഐക്കെതിരെ നടപടി. ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ.രാധകൃഷ്ണനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണൻ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്.ഐ മദ്യപിച്ചതായാണ് വിവരം.
കഴിച്ച ഭക്ഷണത്തിന്‍റെ പണം ചോദിച്ചതിനാണ് എസ്ഐയെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരോപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നൽകാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു