മഹാരാഷ്ട്രയിൽ ഭൂചലനം

സോളാപൂർ : നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) പ്രകാരം വ്യാഴാഴ്ച മഹാരാഷ്ട്രയിലെ സോളാപൂർ മേഖലയിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. സോളാപൂരിൽ 5 കിലോമീറ്റർ താഴ്ചയിൽ രാവിലെ 11.22 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു, പക്ഷേ ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല