ലക്ഷദ്വീപ് മേഖലയില്‍ നേരിയ ഭൂചലനം, പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നു
കവരത്തി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം. പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നതായി റിപ്പോര്‍ട്ട്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. മേഖലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.