ED ഉദ്യോഗസ്ഥർ ചമഞ്ഞ് മൂന്നര കോടി തട്ടിയെടുത്തു: കൊടുങ്ങല്ലൂര്‍ എസ് ഐ അടക്കം 3 മലയാളികൾ അറസ്റ്റിൽ

ബംഗളുരു : എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചമഞ് കർണ്ണാടകയിലെവ്യവസായിയിൽ നിന്നും കോടികൾ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ അടക്കം മൂന്നുമലയാളികളെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബു,ഷജിത് ,ഷിബിൻ എന്നിവരാണ് അറസ്റ്റിലായത് .ഷിബിൻനെ മുംബൈ വിമാനത്താവളത്തിൽ വെച്ചും ഷജിത്തിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചുമാണ് പോലീസ് പിടികൂടിയത് .വിദേശത്ത് കടക്കാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ് .മുഖ്യ ആസൂത്രകൻ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബുആണെന്ന് പോലീസ് അറിയിച്ചു.ED ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞു നടത്തിയ റെയ്ഡിൽ മൂന്നരക്കോടി രൂപയും സ്വർണ്ണവും പ്രമുഖ വ്യവസായിയായ സുലൈമാനിൽ നിന്നാണ് ഇവർ തട്ടിയെടുത്തത് .കേരള പോലീസിന്റെ സഹായത്തോടെയാണ് കർണ്ണാടക പോലീസ് ഇവരെ പിടികൂടിയത്.
.