ദുരന്തബാധിതർക്ക് കൈത്താങ്ങായി DYFI :100 വീടുകൾ നിർമ്മിക്കാനുള്ള തുക മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : ദുരന്തബാധിതർക്ക് നിർമ്മിച്ച് നൽകുന്നതിനായി 100 വീടുകളുടെ തുകയും (20 കോടി രൂപ) ധാരണാപത്രവും ഡി വൈ എഫ് ഐയിൽ നിന്നും മുഖ്യമന്തി പിണറായി വിജയൻ ഇന്ന് ഏറ്റുവാങ്ങി.
സംഭാവനകളിലൂടെ മാത്രമല്ല, മറിച്ച് തങ്ങളുടെ അദ്ധ്വാനത്തിലൂടെയാണ് ഈ തുക ഡി വൈ എഫ് ഐ പ്രവർത്തകർ സമാഹരിച്ചതെന്നത് അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു .ആക്രി ശേഖരിച്ചും ഭക്ഷ്യ സ്റ്റാളുകൾ നടത്തിയും കൂലിപ്പണി ചെയ്തും പുസ്തകങ്ങൾ വിറ്റും തുക ശേഖരിക്കാൻ അദ്ധ്വാനിച്ച യുവാക്കൾക്കൊപ്പം സഹായങ്ങളുമായി ഈ നാടു കൂടി പങ്കു ചേർന്നുവെന്നും മാതൃകാപരമായ പ്രവർത്തനത്തിനു ഡി വൈ എഫ് ഐയെ ഹാർദ്ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.